Inner voice on the air

Thursday, February 17, 2022

നല്ലതു തിന്നുന്നതിന് ആർക്കാണ് ചേതം ?

 

വായുവും വെള്ളവും ഭക്ഷണവും ജീവജാലങ്ങളുടെ നിലനിൽപിന് അനിവാര്യമായതാണെന്ന് അറിയാത്തവരില്ല. മലിനമായ വായുവും വെള്ളവും ഭക്ഷണവും ഉപേക്ഷിക്കണമെന്നും ഇവ ഉപയോഗിക്കുന്ന പക്ഷം ആരോഗ്യത്തിന് ഹാനികരമാണെന്നും ഒരു പക്ഷെ ജീവഹാനി സംഭവിച്ചേക്കാമെന്നും വിദഗ്ദർ  അഭിപ്രായപ്പെടുന്നു.

 ജീവികളുടെ മലവും മൂത്രവും വൃത്തികെട്ടതും രോഗാണുക്കളുള്ളതും മലിനവുമാണ്. അപ്രകാരം രക്തം, ചർദ്ദി, വൃണങ്ങളിൽ നിന്നൊലിക്കുന്ന ചലം, ശവം എന്നിവയെല്ലാം ദുർഗന്ധം വമിക്കുന്നതും മലിനവുമാണെന്ന് ആർക്കാണ് അറിയാത്തത്.

 ഏതൊരു ജീവിയും തങ്ങളുടെ ആരോഗ്യത്തിന് ഉപകരിക്കുന്നതേ ഭക്ഷിക്കുകയുള്ളൂ എന്നത് പ്രകൃത്യാ ജീവജാലങ്ങളുടെ സ്വഭാവമാണെന്ന്  മൃഗങ്ങളുടെ ജീവിത ശൈലിയിൽ നിന്ന് തന്നെ മനസ്സിലാക്കാൻ സാധിക്കും.

ആരോഗ്യത്തെ അപകടത്തിലാക്കുന്ന ഭക്ഷണ പദാർത്ഥങ്ങൾ മൃഗങ്ങൾക്കു പോലും നൽകാൻ ബോധമുള്ള മനുഷ്യരാരും മുതിരുകയില്ല.

  മാനദണ്ഡങ്ങൾ വെച്ചു കൊണ്ട് തിന്നാനും കുടിക്കാനും കഴിയുന്നത് എന്നതിനെ സൂചിപ്പിക്കുന്ന ഒരു അറബി പദമാണ് ഹലാൽ. ആഗോളവൽക്കരണത്തിൻ്റെ കാലത്ത് എന്തും എവിടെയും ലഭിക്കുന്ന സാഹചര്യമാണുള്ളത്. ടൂറിസവും വ്യാപാരവും വികസിച്ചിരിക്കുന്ന പ്രദേശങ്ങളിൽ ഓരോ വിഭാഗം ജനങ്ങൾക്കും താൽപര്യമുള്ള വിഭവങ്ങൾ സുലഭമാണ്. മുസ്ലിംകൾക്ക് തങ്ങൾ കഴിക്കുന്ന ഭക്ഷണം ഹലാൽ അഥവാ അനുവദനീയമായതായിരിക്കണം എന്ന് നിർബന്ധമുണ്ട്. അതിനാൽ മുസ്ലിംകൾക്ക് കഴിക്കാൻ കഴിയുന്നത് എന്ന് സൂചിപ്പിക്കുന്ന മുദ്രയാണ് ഹലാൽ. തങ്ങളുടെ പക്കലുള്ള വിഭവങ്ങൾ നിങ്ങൾക്ക് കഴിക്കാവുന്നതാണ് എന്ന് ഒരു വ്യാപാരി തൻ്റെ കടക്ക് മുന്നിൽ  പരസ്യപ്പെടുത്തുന്ന ഒരു പരസ്യവാചകം മാത്രമാണ് ''ഹലാൽ " എന്ന മുദ്ര.

 എന്നാൽ മുദ്രയാണ് ഇന്ന് വർഗ്ഗീയ ദ്രുവീകരണത്തിനായി സംഘപരിവാർ ഉപയോഗിച്ചുകൊണ്ടിരിക്കുന്നത്.

പുകവലിയും മദ്യപാനവും ആരോഗ്യത്തിന് ഹാനികരം എന്ന ലേബൽ ആരെയും തീരെ അസ്വസ്ഥരാക്കുന്നില്ല.  

 വെജിറ്റേറിയൻ, ബ്രാഹ്മണീസ്, ആര്യാസ് എന്നീ പരസ്യ ബോർഡുകൾ പല ഹോട്ടലുകൾക്ക് മുന്നിലും നാം കാണാറുണ്ടല്ലോ? ഇതിനെതിരെ ആരെങ്കിലും വാളെടുത്ത് വരുന്നുണ്ടോ? വർഷങ്ങളായി ഹോട്ടലുകൾക്ക് മുന്നിൽ എഴുതി വെച്ചിരുന്ന പരസ്യവാചകം ആരെയാണ് അസ്വസ്ഥത പെടുത്തുന്നത് ?

 മനുഷ്യരിൽ പല തരക്കാരുണ്ട്. ഗോമൂത്രത്തിലും ചാണകത്തിലും കുളിക്കുകയും അത് കഴിക്കുകയും ചെയ്യുന്നവർക്ക് അതിനുള്ള സ്വാതന്ത്യം ഉണ്ട്. ശവവും രക്തവും തുടങ്ങി മ്ലേഛമായ പലതും  തിന്നുന്നവരുണ്ട്.

 ആർക്കും എന്തും കഴിക്കാനും കുടിക്കാനും സ്വാതന്ത്ര്യമുള്ള നാട്ടിൽ ഒരു വിഭാഗത്തെ മാത്രം ലക്ഷ്യം വെച്ചുള്ള ഇത്തരം പ്രചരണങ്ങൾ തികഞ്ഞ മലിനതയിൽ നിന്നും ഉടലെടുത്തവയാണ് എന്നതിൽ തർക്കമില്ല.

 രോഗിയായ പശു ആരാധകന് രക്തം ആവശ്യം വരുമ്പോൾ വിശുദ്ധ പശുവിൻ്റെ രക്തം കയറ്റിയാൽ മതി, മനുഷ്യ രക്തം വേണ്ട എന്ന് ഇത്തരക്കാർ എന്നാണാവോ ഇനി തീരുമാനിക്കുക ?

 ഇവിടെ വക്രതയില്ലാത്ത മനസ്സുകളോട് ഖുർആനിൻ്റെ നിർദ്ദേശം ഇങ്ങനെയാണ്.

 

يَا أَيُّهَا النَّاسُ كُلُوا مِمَّا فِي الْأَرْضِ حَلَالًا طَيِّبًا وَلَا تَتَّبِعُوا خُطُوَاتِ الشَّيْطَانِۚ إِنَّهُ لَكُمْ عَدُوٌّ مُّبِينٌ

 

 " ഹേ ജനങ്ങളേ, ഭൂമിയിലുള്ളതില്‍ അനുവദനീയവും ഉദാത്തവുമായവ നിങ്ങള്‍ ഭക്ഷിച്ചുകൊള്ളുക. പിശാചിന്റെ കാല്‍പാടുകള്‍ പിന്‍പറ്റരുത്. അവന്‍ നിങ്ങളുടെ പ്രത്യക്ഷ ശത്രുവത്രെ. (ബഖറ:168)

 

 

-ഇബ്റാഹീം വടുതല

Share:

0 Comment:

Post a Comment

Social Profiles

Contact