Inner voice on the air

Monday, January 31, 2022

ആദർശ പിതാവിൻ്റെ നിയോഗം

 


فَأَزَلَّهُمَا الشَّيْطَانُ عَنْهَا فَأَخْرَجَهُمَا مِمَّا كَانَا فِيهِ ۖ وَقُلْنَا اهْبِطُوا بَعْضُكُمْ لِبَعْضٍ عَدُوٌّ ۖ وَلَكُمْ فِي الْأَرْضِ مُسْتَقَرٌّ وَمَتَاعٌ إِلَىٰ حِينٍ

 "എന്നിട്ട് പിശാച് അവരിരുവരെയും വ്യതിചലിപ്പിക്കുകയും തങ്ങൾ അനുഭവിച്ചുകൊണ്ടിരുന്ന സ്വര്‍ഗീയ സൗഖ്യങ്ങളില്‍ നിന്ന് അവരെ ബഹിഷ്‌കരിക്കുകയും ചെയ്തു. നാം കല്‍പിച്ചു: ഇറങ്ങിപ്പോവുക! നിങ്ങള്‍ പരസ്പരം ശത്രുക്കളാണ്. ഒരു നിശ്ചിതകാലം വരെ നിങ്ങള്‍ക്കു ഭൂമിയില്‍ അധിവാസവും ജീവിത വിഭവങ്ങളും ഉണ്ടായിരിക്കും".    (ഖുര്‍ആന്‍ 02 : 36

 നിയന്ത്രണങ്ങൾ ഏതുമില്ലാതെ സ്വർഗത്തിലെ  അനുഗ്രഹങ്ങൾ ആസ്വദിച്ചു കൊണ്ട് ജീവിച്ച ദമ്പതികളാണ് ആദമും  ഹവ്വയും. സമീപിക്കരുതെന്ന് അല്ലാഹു കല്പിച്ച  വൃക്ഷത്തിൽ നിന്ന് അവർ അകന്ന് നിന്നു. എന്നാൽ തന്റെ പരാജയത്തിനും പതിത്വത്തിനും കാരണക്കാരനായ ആദമിനെ വഞ്ചിക്കാൻ പ്രതിജ്ഞ ചെയ്ത ഇബ്'ലീസ്, അദ്ദേഹത്തിന് മേൽ ദുഷ് പ്രേരണകൾ ചെലുത്തിക്കൊണ്ടിരുന്നു. ആദമിന് സാഷ്ടാംഗം ചെയ്തില്ലെന്ന കാരണത്താലായിരുന്നല്ലോ ദൈവം തന്നോട് കോപിച്ചത്?  താൻ ദൈവത്തിന്റെ  ശാപത്തിന് പാത്രമാവാൻ കാരണമായതും അത് തന്നെയായിരുന്നല്ലോ? അതിനാൽ ആദം ഹവ്വ ദമ്പതികളുടെ  സ്വർഗത്തിലെ സ്വൈര്യ വിഹാരത്തിന് അന്ത്യം കുറിക്കാൻ ഇബ്'ലീസ് നിശ്ചയിച്ചു. അവരോട് ഇപ്രകാരം ഉപദേശിച്ചു കൊണ്ടിരിക്കുകയും ചെയ്തു. "നിങ്ങൾ അനുഭവിച്ചു കൊണ്ടിരിക്കുന്ന സുഖസൗകര്യങ്ങൾ നിങ്ങളുടെ മരണം വരെ മാത്രമാണ് ലഭിക്കുക. സുഖ സൗകര്യങ്ങൾ കാലാകാലം നിങ്ങൾക്ക് ലഭിക്കണമെങ്കിൽ നിങ്ങൾക്ക് ദൈവം നിരോധിച്ച വൃക്ഷത്തിന്റെ കനി ഭക്ഷിക്കണം. വൃക്ഷത്തിന്  നിങ്ങൾക്ക് നിത്യതയും ശാശ്വതീകത്വവും നൽകാനുള്ള കഴിവുണ്ട്." 

 ആദമിനേയും ഹവ്വയെയും നിത്യതയും ശാശ്വതീകത്വവും വാഗ്ദാനം നൽകി പിശാച് പ്രലോഭിപ്പിച്ചു. അതിൽ മതിമറന്ന് അല്ലാഹുവിൻ്റെ കൽപന മറന്നുകൊണ്ട് തങ്ങൾക്കു നിരോധിക്കപ്പെട്ട കനി ഭക്ഷിക്കാൻ അവർ തയ്യാറായി. അതോടെ അവരുടെ സ്വർഗവാസത്തിന് അന്ത്യവുമായി.

ആദമിൻ്റെയും ഹവ്വയുടെയും വരവോടെ ഭൂമിയിൽ മനുഷ്യവാസം ആരംഭിച്ചു. അല്ലാഹുവിന്റെ പ്രതിനിധിയായാണ് മനുഷ്യൻ ഭൂമിയിൽ വസിക്കേണ്ടത്. ആദം പ്രതിനിധാനം ഏറ്റെടുത്ത ആദ്യ മനുഷ്യനാണ്.

തന്നിൽ നിന്നു സംഭവിച്ചു പോയ അബദ്ധത്തിൽ പശ്ചാത്താപ വിവശനായിത്തീർന്ന ആദം മാറ്റത്തിന്റെ പ്രവാചകനും കൂടിയാണ്. അല്ലാഹുവിന്റെ മാപ്പിനർഹനായ മനുഷ്യ കുലത്തിലെ ആദ്യ അംഗമായ ആദം പുനരാലോചനയുടെയും പുന:സംവിധാനത്തിന്റെയും പ്രതീകമാണ്.

ഭൂമി പരീക്ഷണാലയമാണ്. ധർമാധർമ സംഘട്ടനങ്ങളുടെ വേദിയാണ്. മനുഷ്യ കുലത്തിന്റെ ആദ്യ പിതാവായ ആദം സത്യത്തിനും നീതിക്കുമായി സമരം ചെയ്യുന്നവരുടെ ആദർശ പിതാവ് കൂടിയാണ്.

 

 ഇബ്രാഹീം വടുതല

Share:

തേടാം അനശ്വര ലോകം.! നേടാം ശാശ്വത വിജയം!

 

മരണം ഒരു യാഥാര്‍ത്ഥ്യമാണ്! ആര്‍ക്കും ഓടിരക്ഷപ്പെടാനാവാത്ത സത്യം! നമുക്ക് പ്രിയപ്പെട്ട ബന്ധുക്കളും സുഹൃത്തുക്കളുമായി നിരവധിയാളുകളുടെ വിയോഗത്തിന് നാം സാക്ഷികളായിട്ടുണ്ട്. അവരുടെ മരണ വാര്‍ത്തകള്‍ മറ്റുള്ളവരെ അറിയിക്കുകയും മരണാനന്തര കർമ്മങ്ങളില്‍ പങ്കെടുക്കുകയും ചെയ്തിട്ടുമുണ്ട്. എല്ലാം കഴിഞ്ഞ് .

പിരിയുമ്പോള്‍ എന്തായിരുന്നു നാമോരോരുത്തരുടെയും മനസ്സില്‍? ഇതേ പോലൊരു ദിനം തനിക്കും വരാനുണ്ടെന്ന യാഥാര്‍ത്ഥ്യം നമ്മില്‍ എത്രയാളുകള്‍ ഓര്‍ത്തിട്ടുണ്ടാവും? അഥവാ ഓര്‍ത്താല്‍ തന്നെ വളരെ വേഗം എല്ലാം മറന്നുകൊണ്ട് വീണ്ടും നാം നമ്മുടേതായ തിരക്കുകളില്‍ വ്യാപൃതരാകും. അടുത്ത ഒരു വാര്‍ത്ത കേള്‍ക്കുന്നതുവരെ. അതാണ് മനുഷ്യ പ്രകൃതം.

 തിരിച്ചുപോക്ക് അനിവാര്യമായ യാത്രയിലാണ് നാം, പിറന്നു വീണ അന്നു മുതല്‍ തന്നെ മടക്കയാത്ര ആരംഭിച്ചു കഴിഞ്ഞു. ജനനത്തിനും മരണത്തിനുമിടയിലുള്ള സമയം; അതാണല്ലോ നമ്മുടെ ജീവിതം.

 ഇബ്‌നു അസാക്കിര്‍ അല്‍ ഹസന്‍ രചിച്ചിട്ടുള്ള താരീഖു ദമഷ്‌ക്ക് എന്ന ചരിത്ര ഗ്രന്ഥത്തില്‍ നൂഹ് നബി ()യുടെതായ ഒരു സംഭവം വിവരിക്കുന്നുണ്ട്മരണാസന്നനായ നൂഹ് ()നോട് മലക്കുല്‍ മൗത്ത് അസ്‌റാഈല്‍ () ചോദിച്ചു: ഭൂമിയില്‍ ഏറ്റവും കൂടുതല്‍ കാലം ജീവിച്ചയാള്‍ എന്ന നിലയില്‍ ഇഹലോക ജീവിതത്തെ കുറിച്ച് താങ്കളുടെ അഭിപ്രായം എന്താണ്? അദ്ദേഹം പറഞ്ഞു: 'ഇഹലോക ജീവിതം എന്നത് രണ്ട് വാതിലുകളുള്ള ഒരു വീടു പോലെയാണ്. ഒന്നിലൂടെ നാം അകത്തേക്ക് പ്രവേശിക്കുന്നു, മറ്റെ വാതിലിലൂടെ പുറത്തുപോകുന്നു.

ഇഹലോക ജീവിത്തിന്റെ നിസ്സാരതയെ വ്യക്തമാക്കുന്ന നിരവധി സൂക്തങ്ങളും അദ്ധ്യാപനങ്ങളും ഖുര്‍ആനിലും പ്രവാചക വചനങ്ങളിലും നമുക്ക് കാണാനാവും.

വളരെ ചുരുങ്ങിയ സമയം മാത്രമാണ് നമുക്കീ ഭൂമിയില്‍ ജീവിക്കാനാവുക എന്ന് പറയുമ്പോഴും ചുരുങ്ങിയ സമയത്തെ  കൃത്യവും സൂക്ഷ്മവുമായി ഉപയോഗിക്കുന്നതിലൂടെ നമുക്ക് നേടിയെടുക്കാനാവുന്ന ശാശ്വതമായ  വിജയത്തെപ്പെറ്റി ഖുര്‍ആനും പ്രവാചകനും നമ്മെ പഠിപ്പിക്കുന്നുണ്ട്.

 ഉത്തരവാദിത്തങ്ങള്‍ മറന്നുകൊണ്ടുള്ള ഏകാന്തവാസമോ, വൈയക്തികവും സാമൂഹികവുമായ ബാദ്ധ്യതകളില്‍ നിന്നുള്ള ഒളിച്ചോട്ടമോ അല്ല പാരത്രിക വിജയം നേടിയെടുക്കാനുള്ള മാര്‍ഗ്ഗം. അല്ലാഹു അനുവദനീയമാക്കി തന്നിട്ടുള്ള ഭൗതീക വിഭവങ്ങള്‍ അതിനായി നാം ഉപേക്ഷിക്കേണ്ടതുമില്ല. മറിച്ച്, നമുക്ക് കൈവന്നിട്ടിളള ഓരോ അവസരങ്ങളും അനുഗ്രഹവും വിഭവങ്ങളും അതിനായി  വിനിയോഗിക്കുകയാണ് നാം ചെയ്യേണ്ടത്. നന്മയുടെ പ്രതിരൂപങ്ങളും തിന്മയുടെ വിപാടകരുമായി സ്വയം പരിവര്‍ത്തിക്കുകയാണ് വേണ്ടത്.


ലോകത്ത് നിര്‍വ്വഹിക്കേണ്ടുന്ന ബാധ്യതകള്‍ മറക്കാതെ നിര്‍വ്വഹിക്കുന്നവരാവുകയാണ്  വേണ്ടത്.   കര്‍മ്മനിരതരാവുകയാണ് വേണ്ടത്

അതിലൂടെ നമുക്ക് നേടാം പരലോക വിജയം, നമുക്ക് നേടാം ശാശ്വതമായ ജീവിതം. നാഥന്‍ തുണക്കട്ടെ! ആമീന്‍.

"അല്ലാഹു കനിഞ്ഞേകിയിട്ടുള്ള ഭൗതിക വിഭവങ്ങളിലൂടെ നീ പാരത്രിക മോക്ഷം കാംക്ഷിക്കുകഐഹികജീവിതത്തിലുള്ള വിഹിതം നീ വിസ്മരിക്കരുത്അല്ലാഹു നിനക്ക് നന്മ കനിഞ്ഞതുപോലെ ലോകര്‍ക്ക് നീയും പുണ്യം ചെയ്യുകനാട്ടില്‍ കുഴപ്പമുണ്ടാക്കാന്‍ തുനിയരുത്വിനാശകാരികളെ അല്ലാഹു ഒട്ടുമേ സ്‌നേഹിക്കുകയില്ല". 
                                                                                                                                   -(ഖുര്‍ആന്‍28:77)


-Siyad, Sohar





Share:

തിന്മയുടെ ശക്തികൾ, ക്രൂരമുഖങ്ങൾ!


സത്യസന്ധരായ മാധ്യമ പ്രവർത്തകർ, വക്കീലുമാർ, ആക്ടിവിസ്റ്റുകൾ തുടങ്ങി ജഡ്ജിമാർ പോലും അജ്ഞാതമായി കൊല്ലപ്പെടുന്നത് ഇന്ത്യയിൽ ഇന്ന് തുർക്കഥയായി കൊണ്ടിരിക്കുകയാണ്ഇതിൻ്റെ ഒടുവിലത്തെ ഉദാഹരണമാണ്ബീഹാറില്‍ വ്യാജ ആശുപത്രികളുടെ വിവരങ്ങള്‍ പുറത്തുകൊണ്ടുവന്ന വിവരാവകാശ-മാധ്യമ പ്രവര്‍ത്തകന്റെ മൃതദേഹം കത്തിച്ച് റോഡരികില്‍ വലിച്ചെറിയപ്പെട്ട നിലയില്‍ കണ്ടെത്തിയത്

 വ്യാജ നഴ്‌സിങ് ഹോമുകളെക്കുറിച്ചുള്ള വാര്‍ത്ത പുറത്തുകൊണ്ടുവന്ന 23 വയസ്സുകാരനായ ബുദ്ധിനാഥ് ഝായെ നാല് ദിവസം മുമ്പ് അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയിരുന്നു. മധുബനിയില്‍ പ്രാദേശിക പോര്‍ട്ടലിലെ മാധ്യമ പ്രവര്‍ത്തകനാണ് അവിനാഷ് ഝാ എന്ന ബുദ്ധിനാഥ് ഝാ. ഫേസ് ബുക്ക് പോര്‍ട്ടലില്‍ വ്യാജ നഴ്‌സിങ് ഹോമുകളെക്കുറിച്ചുള്ള വാര്‍ത്ത അപ് ലോഡ് ചെയ്ത് രണ്ട് ദിവസത്തിനു ശേഷമാണ് അദ്ദേഹത്തെ കാണാതായത്. അദ്ദേഹം പുറത്തുവിട്ട വാര്‍ത്തകള്‍ നിരവധി വ്യാജ നഴ്‌സിങ് ഹോമുകള്‍ പൂട്ടാന്‍ കാരണമായി. പല സ്ഥാപനങ്ങളും കനത്ത പിഴ ഒടുക്കേണ്ടിയും വന്നു

 ലക്ഷക്കണക്കിനു രൂപയുടെ കൈക്കൂലി നല്‍കാമെന്ന വാഗ്ധാനവും വധ ഭീഷണിയും കുറേ കാലമായി അദ്ദേഹത്തിനുണ്ടായിരുന്നു. നഴ്‌സിങ് ഹോമുകളെ പിന്തുടരുന്നത് നിര്‍ത്തണമെന്നായിരുന്നു പ്രലോഭനം നടത്തിയവരുടെയും ഭീഷണിപ്പെടുത്തിയവരുടെയും ആവശ്യം. ചൊവ്വാഴ്ച വൈകീട്ടാണ് അദ്ദേഹത്തെ അവസാനം കണ്ടത്. അതിന്റെ ദൃശ്യങ്ങള്‍ വീടിനടുത്തുള്ള സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. ടൗണ്‍ പോലിസ് സ്‌റ്റേഷനില്‍ നിന്ന് 400 മീറ്റര്‍ അകലെയാണ് അദ്ദേഹത്തിന്റെ വീട്. രാത്രി ഒമ്പത് മണിയോടെ ഫോണില്‍ സംസാരിച്ചുകൊണ്ടിരിക്കുന്നതിന്റെ ദൃശ്യങ്ങളാണ് ലഭിച്ചിട്ടുള്ളത്. രാത്രി ഒരു മഞ്ഞ സ്‌കാര്‍ഫ് ധരിച്ച് പുറത്തുപോയ അദ്ദേഹം രാത്രി 10.5 നും 10.10 നും ഇടയില്‍ പ്രാദേശിക മാര്‍ക്കറ്റില്‍ ഒരാള്‍ക്കൊപ്പം സംസാരിച്ചുനിന്നിരുന്നു. പിന്നീട് അദ്ദേഹത്തെ കുറിച്ച് സൂചനകളൊന്നുമില്ല. രാവിലെയാണ് കുടുംബം അദ്ദേഹത്തെ കാണാനില്ലെന്ന് തിരിച്ചറിഞ്ഞത്

 അദ്ദേഹത്തിന്റെ മോട്ടോര്‍ സൈക്കിള്‍ വീട്ടില്‍ തന്നെയുണ്ട്. ലാപ്‌ടോപ്പ് തുറന്നുവച്ച നിലയിലാണ്. അദ്ദേഹത്തെ കാണാതായതോടെ കുടുംബം പോലിസില്‍ പരാതി നല്‍കിയിരുന്നു. അന്വേഷണം നടത്തിയിരുന്ന പോലിസ് ബുധനാഴ്ച രാവിലെ 9 മണിയോടെ അദ്ദേഹത്തിന്റെ മൊബൈല്‍ ഫോണ്‍ ഓഫായതായി കണ്ടെത്തി. വീട്ടില്‍ നിന്ന് 5 കിലോമീറ്റര്‍ അകലെയാണ് അവസാനം മൊബൈല്‍ സിഗ്നല്‍ കണ്ടത്.

 കോർപ്പറേറ്റ് ഫാഷിസ്റ്റ് ഭരണത്തിൻ കീഴിൽ ഇത്തരത്തിൽ നടക്കുന്ന ക്രുരമായ കൊലപാതകങ്ങളും തിരോദാനങ്ങളും തുടർകഥയാവുകയാണ്.

 പ്രവാചകൻ മുഹമ്മദ് () ഒരിക്കൽ പറയുകയുണ്ടായി; നീ നിൻ്റെ സഹോദരനെ സഹായിക്കണം, അവൻ അക്രമിയാവട്ടെ അക്രമിക്കപ്പെട്ടവനാകട്ടെ! അനുചരന്മാർ ചോദിച്ചു: അക്രമിയെ എങ്ങനെയാണ് സഹായിക്കേണ്ടത്? പ്രവാചകൻ () പറഞ്ഞു: "അക്രമത്തിൽ നിന്ന് അവനെ തടയലാണ്"

അതെഅക്രമിയെ അക്രമത്തിൽ നിന്ന് തടയലും സഹായമാണ്. അക്രമ രഹിത ഭയരഹിത സമൂഹത്തിനായി നമുക്ക് യത്നിക്കാം. അല്ലാഹു അനുഗ്രഹിക്കട്ടെ! ആമീൻ.

 

-ഇബ്റാഹീം വടുതല 

Share:

Social Profiles

Blog Archive

Contact