മികച്ച ആനിമേറ്റഡ് മ്യൂസിക് വീഡിയോക്കുള്ള ഇന്റര്‍നാഷണല്‍ സൗണ്ട് ഫ്യൂച്ചര്‍ അവാര്‍ഡിന് 'ഫരിഷ്തോം’ എന്ന മ്യൂസിക് വിഡീയോ അര്‍ഹയായിരിക്കുന്നു. പ്രവാചകനെ അന്വേഷിച്ച് മദീനയിലേക്കുള്ള ഒരു പെണ്‍കുട്ടിയുടെ യാത്രയാണ് ആല്‍ബത്തില്‍.
വീഡിയോയുടെ സംഗീതം നിര്‍വഹിച്ചിരിക്കുന്നതും നിര്‍മ്മിച്ചിരിക്കുന്നതും എ ആര് റഹ്‌മാനാണ്. ഗ്ലോബല്‍ ഷോര്‍ട്സ് ഡോട്ട് നെറ്റിന്റെ അവാര്‍ഡ് ഓഫ് മെറിറ്റ് ഈ വീഡിയോക്ക് ലഭിക്കുകയുണ്ടായി. ലോസ് ആഞ്ചലസ് ഫിലിം അവാര്‍ഡിൽ ഈ ആല്‍ബം പ്രത്യേക പരാമര്‍ശം നേടിയിരുന്നു.
എ ആർ.റഹ്മാന്റെ മകൾ ഖദീജയാണ് ആൽബം നിർമ്മിച്ചത്. ബോളിവുഡ് ചിത്രം സ്ലം ഡോഗ് മില്യണയറിന്റെ പത്താം വാര്‍ഷികത്തോടനുബന്ധിച്ച് നടന്ന പരിപാടിയിൽ എ ആർ.റഹ്'മാന്റെ മകൾ ഖദീജ നിഖാബ് ധരിച്ചെത്തിയത് പലരെയും അമ്പരപ്പിച്ചിരുന്നു. എ.ആർ. റഹ്‌മാനെ പോലുള്ള ഒരു കലാകാരന്‍ മകളെ ഇങ്ങനെ ‘യഥാസ്ഥികമായി’ വസ്ത്രം ധരിപ്പിക്കാമോയെന്ന് പല പ്രമുഖരും ബുദ്ധിജീവികളും ആശങ്ക പ്രകടിപ്പിച്ചിരുന്നു.
എന്നാൽ മകള്‍ സ്വന്തം കാര്യം തീരുമാനിക്കാൻ പ്രാപ്തയായവളാണെന്നും അവളുടെ കാര്യം തീരുമാനിക്കാന്‍ അവള്‍ക്കറിയാമെന്നും റഹ്'മാൻ അന്ന് ഇതിനോട് പ്രതികരിച്ചിരുന്നു. നിഖാബ് ധരിക്കുന്നത് തനിക്ക് അഭിമാനമാണ് എന്നായിരുന്നു ഇതിനോടുള്ള ഖദീജയുടെ പ്രതികരണം.
ബാഹ്യ മോടിയും ഉടയാടകളും കണ്ട് മനുഷൃരെ വിലയിരുത്തുന്നത് അബദ്ധമാണ്. സ്വന്തം അസ്ഥിത്വം മുറുകെ പിടിക്കാനും തൻ്റെ ആദർശവും വ്യക്തിത്വവും എവിടെയും അടിയറവ് വെക്കാതെ ജീവിക്കാൻ കഴിയുക എന്നത് സത്യവിശ്വാസത്തിൻ്റെ ഉന്നത നിലവാരമാണ്. ഇവിടെ ഖദീജയെ പോലുള്ളവർ സമൂഹത്തിന് നൽകുന്ന പാഠവും വളരെ വലുതാണ്.
വിശുദ്ധ ഖുർആൻ പറയുന്നു:
إِنَّ ٱلَّذِينَ قَالُوا۟ رَبُّنَا ٱللَّهُ
ثُمَّ ٱسْتَقَٰمُوا۟ فَلَا خَوْفٌ عَلَيْهِمْ وَلَا هُمْ يَحْزَنُونَ﴿١٣﴾
"ഞങ്ങളുടെ നാഥന്‍ അല്ലാഹുവാണെന്ന് ഉറക്കെ പ്രഖ്യാപിക്കുകയും ശേഷം അതില് ഉറച്ചുനില്‍ക്കുകയും ചെയ്തവരുണ്ടല്ലോ, അവര്‍ക്ക് യാതൊന്നും ഭയപ്പെടേണ്ടതില്ല,
ദുഃഖിക്കേണ്ടതുമില്ല". (ഖുർആൻ 46:13)
-പി.വി. മുജീബുറഹ്'മാൻ
0 Comment:
Post a Comment