സത്യസന്ധരായ മാധ്യമ പ്രവർത്തകർ, വക്കീലുമാർ, ആക്ടിവിസ്റ്റുകൾ തുടങ്ങി ജഡ്ജിമാർ പോലും അജ്ഞാതമായി കൊല്ലപ്പെടുന്നത് ഇന്ത്യയിൽ ഇന്ന് തുർക്കഥയായി കൊണ്ടിരിക്കുകയാണ്. ഇതിൻ്റെ ഒടുവിലത്തെ ഉദാഹരണമാണ്ബീഹാറില്‍ വ്യാജ ആശുപത്രികളുടെ വിവരങ്ങള്‍ പുറത്തുകൊണ്ടുവന്ന വിവരാവകാശ-മാധ്യമ പ്രവര്‍ത്തകന്റെ മൃതദേഹം കത്തിച്ച് റോഡരികില്‍ വലിച്ചെറിയപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
വ്യാജ നഴ്‌സിങ് ഹോമുകളെക്കുറിച്ചുള്ള വാര്‍ത്ത പുറത്തുകൊണ്ടുവന്ന 23 വയസ്സുകാരനായ ബുദ്ധിനാഥ് ഝായെ നാല് ദിവസം മുമ്പ് അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയിരുന്നു. മധുബനിയില്‍ പ്രാദേശിക പോര്‍ട്ടലിലെ മാധ്യമ പ്രവര്‍ത്തകനാണ് അവിനാഷ് ഝാ എന്ന ബുദ്ധിനാഥ് ഝാ. ഫേസ് ബുക്ക് പോര്‍ട്ടലില്‍ വ്യാജ നഴ്‌സിങ് ഹോമുകളെക്കുറിച്ചുള്ള വാര്‍ത്ത അപ് ലോഡ് ചെയ്ത് രണ്ട് ദിവസത്തിനു ശേഷമാണ് അദ്ദേഹത്തെ കാണാതായത്. അദ്ദേഹം പുറത്തുവിട്ട വാര്‍ത്തകള്‍ നിരവധി വ്യാജ നഴ്‌സിങ് ഹോമുകള്‍ പൂട്ടാന്‍ കാരണമായി. പല സ്ഥാപനങ്ങളും കനത്ത പിഴ ഒടുക്കേണ്ടിയും വന്നു.
ലക്ഷക്കണക്കിനു രൂപയുടെ കൈക്കൂലി നല്‍കാമെന്ന വാഗ്ധാനവും വധ ഭീഷണിയും കുറേ കാലമായി അദ്ദേഹത്തിനുണ്ടായിരുന്നു. നഴ്‌സിങ് ഹോമുകളെ പിന്തുടരുന്നത് നിര്‍ത്തണമെന്നായിരുന്നു പ്രലോഭനം നടത്തിയവരുടെയും ഭീഷണിപ്പെടുത്തിയവരുടെയും ആവശ്യം. ചൊവ്വാഴ്ച വൈകീട്ടാണ് അദ്ദേഹത്തെ അവസാനം കണ്ടത്. അതിന്റെ ദൃശ്യങ്ങള്‍ വീടിനടുത്തുള്ള സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. ടൗണ്‍ പോലിസ് സ്‌റ്റേഷനില്‍ നിന്ന് 400 മീറ്റര്‍ അകലെയാണ് അദ്ദേഹത്തിന്റെ വീട്. രാത്രി ഒമ്പത് മണിയോടെ ഫോണില്‍ സംസാരിച്ചുകൊണ്ടിരിക്കുന്നതിന്റെ ദൃശ്യങ്ങളാണ് ലഭിച്ചിട്ടുള്ളത്. രാത്രി ഒരു മഞ്ഞ സ്‌കാര്‍ഫ് ധരിച്ച് പുറത്തുപോയ അദ്ദേഹം രാത്രി 10.5 നും 10.10 നും ഇടയില്‍ പ്രാദേശിക മാര്‍ക്കറ്റില്‍ ഒരാള്‍ക്കൊപ്പം സംസാരിച്ചുനിന്നിരുന്നു. പിന്നീട് അദ്ദേഹത്തെ കുറിച്ച് സൂചനകളൊന്നുമില്ല. രാവിലെയാണ് കുടുംബം അദ്ദേഹത്തെ കാണാനില്ലെന്ന് തിരിച്ചറിഞ്ഞത്.
അദ്ദേഹത്തിന്റെ മോട്ടോര്‍ സൈക്കിള്‍ വീട്ടില്‍ തന്നെയുണ്ട്. ലാപ്‌ടോപ്പ് തുറന്നുവച്ച നിലയിലാണ്. അദ്ദേഹത്തെ കാണാതായതോടെ കുടുംബം പോലിസില്‍ പരാതി നല്‍കിയിരുന്നു. അന്വേഷണം നടത്തിയിരുന്ന പോലിസ് ബുധനാഴ്ച രാവിലെ 9 മണിയോടെ അദ്ദേഹത്തിന്റെ മൊബൈല്‍ ഫോണ്‍ ഓഫായതായി കണ്ടെത്തി. വീട്ടില്‍ നിന്ന് 5 കിലോമീറ്റര്‍ അകലെയാണ് അവസാനം മൊബൈല്‍ സിഗ്നല്‍ കണ്ടത്.
കോർപ്പറേറ്റ് ഫാഷിസ്റ്റ് ഭരണത്തിൻ കീഴിൽ ഇത്തരത്തിൽ നടക്കുന്ന ക്രുരമായ കൊലപാതകങ്ങളും തിരോദാനങ്ങളും തുടർകഥയാവുകയാണ്.
പ്രവാചകൻ മുഹമ്മദ് (സ) ഒരിക്കൽ പറയുകയുണ്ടായി; നീ നിൻ്റെ സഹോദരനെ സഹായിക്കണം,
അവൻ അക്രമിയാവട്ടെ അക്രമിക്കപ്പെട്ടവനാകട്ടെ! അനുചരന്മാർ ചോദിച്ചു: അക്രമിയെ എങ്ങനെയാണ് സഹായിക്കേണ്ടത്?
പ്രവാചകൻ (സ) പറഞ്ഞു: "അക്രമത്തിൽ നിന്ന് അവനെ തടയലാണ്"
അതെ, അക്രമിയെ അക്രമത്തിൽ നിന്ന് തടയലും സഹായമാണ്. അക്രമ രഹിത ഭയരഹിത സമൂഹത്തിനായി നമുക്ക് യത്നിക്കാം. അല്ലാഹു അനുഗ്രഹിക്കട്ടെ! ആമീൻ.
-ഇബ്റാഹീം വടുതല
0 Comment:
Post a Comment