മുലകുടിബന്ധത്തില്‍ പ്രവാചക(സ)ൻറെ സഹോദരിയായിരുന്നു ഉമ്മു ഹറാം(റ). ഒരു ദിവസം അവരുടെ വീട്ടില്‍ നിന്ന് ഉച്ച ഭക്ഷണം കഴിച്ച ശേഷം മയങ്ങുന്നതിനിടെ പ്രവാചകന്‍(സ) പുഞ്ചിരിച്ചുകൊണ്ട് ഉണര്‍ന്നു.
ഉമ്മുഹറാം(റ) ചോദിച്ചു: അല്ലാഹുവിന്‍റെ ദൂതരെ, എന്താണ് താങ്കള്‍ പുഞ്ചിരിച്ചത്? പ്രവാചകന്‍(സ) പറഞ്ഞു: എന്‍റെ അനുചരന്മാരില്‍ ചിലര്‍ ഒരു യുദ്ധ യാത്രക്കിടെ സമുദ്രത്തിലൂടെ സഞ്ചരിക്കുന്നത് ഞാന്‍ സ്വപ്നത്തില്‍ കാണുകയുണ്ടായി.
പ്രവാചകരെ, എന്നെക്കൂടി അതില്‍ ഉള്‍പ്പെടുത്താന്‍ താങ്കള്‍ അല്ലാഹുവിനോട് പ്രാര്‍ത്ഥിച്ചാലും. ഉമ്മുഹറാം(റ) ആവശ്യപ്പെട്ടു.
അവരുടെ അഭ്യർത്ഥന മാനിച്ച് പ്രവാചകന്‍(സ) അവർക്കായി പ്രാര്‍ഥിച്ചു. ശേഷം വീണ്ടും മയക്കത്തിലാണ്ടു. അല്‍പസമയത്തിനു ശേഷം പുഞ്ചിരിച്ചുകൊണ്ട് പ്രവാചകൻ (സ) വീണ്ടും ഉണര്‍ന്നു.
എന്താണ് പ്രവാചകരെ അങ്ങ് ചിരിച്ചത്? ഉമ്മുഹറാം(റ) ചോദിച്ചു.
പ്രവാചകന്‍(സ) മറുപടി നല്‍കി: എന്‍റെ അനുചരരില്‍ ചിലരെ എനിക്ക് കാണാൻ കഴിഞ്ഞു. അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ യുദ്ധ യാത്ര ചെയ്യുകയായിരുന്നു അവര്‍.
അല്ലാഹുവിന്‍റെ ദൂതരേ, എന്നെക്കൂടി അതില്‍ ഉള്‍പ്പെടുത്താന്‍ അല്ലാഹുവോട് പ്രാര്‍ഥിച്ചാലും, ഉമ്മു ഹറാം(റ) വീണ്ടും ആവശ്യപ്പെട്ടു. പ്രവാചകന്‍(സ) പറഞ്ഞു: നീയും അക്കൂട്ടത്തിലുണ്ട്.
കപ്പല്‍ യാത്രയെക്കുറിച്ചും നാവിക യുദ്ധത്തെക്കുറിച്ചും ചിന്തിക്കാന്‍ പോലും പറ്റാത്ത കാലത്താണ് പ്രവാചക(സ)ൻ്റെ ഈ പ്രവചനം.
മുആവിയ(റ)യുടെ കാലത്ത് ഒരു സമുദ്ര യാത്രയില്‍ ഉമ്മുഹറാ(റ)മും പങ്കെടുത്തു. ആ യാത്രയില്‍ അവര്‍ രക്തസാക്ഷിയാവുകയും ചെയ്തു.
ചരിത്രത്തിന്‍റെ ഏടുകളില്‍ ഇത്തരത്തിലുള്ള മഹാത്മാക്കളെ വേറെയും കാണാന്‍ കഴിയും..
രക്തസാക്ഷിത്വം ഒരു അപകടമായി, യാദൃച്ഛികമായി കയറിവരുന്നതല്ലെന്ന് മനസ്സിലാക്കി, അതിനെ ആഗ്രഹിച്ച് തേടി ഇറങ്ങിത്തിരിക്കുകയായിരുന്നു ദുര്‍ബലയെന്ന് നാം പറയാറുള്ള ഒരു സ്ത്രീ! ലക്ഷ്യം നേടുന്നതില്‍ അവർ ആവേശം കൊണ്ടു. നന്മയുടെ മതത്തെ വിജയത്തിലെത്തിച്ചു.
ഒന്നുകില്‍ വിജയം, അല്ലെങ്കില്‍ രക്തസാക്ഷ്യം. ഇത് മാത്രമായിരുന്നു യുദ്ധക്കളത്തില്‍ നിന്ന് സത്യവിശ്വാസികള്‍ക്ക് നേടിയെടുക്കാനുണ്ടായിരുന്നത്.
ശത്രുവിനോട് ഇങ്ങനെ പറയാന്‍ അല്ലാഹു വിശ്വാസികളോട് കല്‍പ്പിച്ചു:
قُلْ هَلْ تَرَبَّصُونَ بِنَا إِلَّا إِحْدَى الْحُسْنَيَيْنِ ۖ وَنَحْنُ نَتَرَبَّصُ بِكُمْ أَن يُصِيبَكُمُ اللَّهُ بِعَذَابٍ مِّنْ عِندِهِ أَوْ بِأَيْدِينَا ۖ فَتَرَبَّصُوا إِنَّا مَعَكُم مُّتَرَبِّصُونَ
''രക്തസാക്ഷിത്വം, വിജയം എന്നീ രണ്ടു ശ്രേഷ്ഠ കാര്യങ്ങളില്‍ ഒന്നല്ലാതെ മറ്റെന്തെങ്കിലും ഞങ്ങള്‍ക്കുണ്ടാകുമെന്ന് നിങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ടോ?
എന്നാല്‍, തന്റെ പക്കല്‍ നിന്നു നേരിട്ടോ ഞങ്ങളുടെ കൈയാലോ ഉള്ള ശിക്ഷകൊണ്ട് അല്ലാഹു നിങ്ങളെ പിടികൂടുമെന്നാണ് നിങ്ങളുടെ കാര്യത്തിലുള്ള ഞങ്ങളുടെ പ്രത്യാശ. അതുകൊണ്ട് നിങ്ങള്‍ കാത്തിരുന്നു കൊള്ളുക. ഞങ്ങളും നിങ്ങളോടൊപ്പം കാത്തിരിക്കാം". -(വിശുദ്ധ ഖുര്‍ആന്‍,
9ഃ 52)
0 Comment:
Post a Comment