Inner voice on the air

Monday, January 31, 2022

ഇന്ത്യ വിശന്നു വലയുന്നു

 

ആഗോള പട്ടിണി സൂചിക (ജിഎച്ച്ഐ) പുറത്തുവന്നതോടുകൂടി, നരേന്ദ്ര മോഡി സർക്കാരിന്റെ കപട മുഖം ഒരിക്കൽകൂടി അനാവൃതമായിരിക്കുകയാണ്.ആഗോള പട്ടിണി സൂചികയിൽ 116 രാജ്യങ്ങളിൽ 101-ാം സ്ഥാനത്താണ് ഇന്ത്യയുടെ സ്ഥാനം. സാധാരണ ജനം പട്ടിണി കിടന്ന് മരിക്കുകയാണ്. ഇന്ത്യക്കു പിന്നിലുള്ള 15 രാജ്യങ്ങളുടെ പട്ടിക നമുക്കൊന്ന് ശ്രദ്ധിക്കാം. പാപുവ ന്യൂ ഗിനി, അഫ്ഗാനിസ്ഥാൻ, നൈജീരിയ, റിപ്പബ്ലിക് ഓഫ് കോംഗോ, മൊസാംബിക്ക്, സിയറ ലിയോൺ, തിമോർലെസ്റ്റെ, ഹെയ്തി, ലൈബീരിയ, മഡഗാസ്കർ, കോംഗോ, ചാഡ്, യെമൻ, സോമാലിയ.

 ദക്ഷിണേഷ്യയിലെ അയൽ രാജ്യങ്ങളായ പാകിസ്ഥാനും ബംഗ്ലാദേശിനും പിന്നിലാണ് ദാരിദ്ര്യത്തിൻ്റെ പട്ടികയിൽ നാം എന്ന യാഥാർത്ഥ്യമാണ് പുതിയ റിപ്പോർട്ടുകൾ തുറന്നു കാട്ടുന്നത്പാകിസ്ഥാൻ 92-ാം സ്ഥാനത്തും ബംഗ്ലാദേശും നേപ്പാളും 76-ാം സ്ഥാനത്തും ശ്രീലങ്ക 65-ാം സ്ഥാനത്തുമാണ്.

ആഗോള പട്ടിണി സൂചികയിൽ ഇന്ത്യയുടെ സ്ഥാനം സംബന്ധിച്ച നാണം കെടുത്തുന്ന വെളിപ്പെടുത്തലുകൾ ഭരണകൂടത്തിന്റെ കുഴലൂത്തുകാർക്ക് നേരിയ ചാഞ്ചല്യം പോലും ഉണ്ടാക്കുന്നില്ല.

മാത്രമല്ല, രാജ്യം നേരിടുന്ന അതി ഗുരുതരമായ പ്രശ്നങ്ങളെല്ലാം വിജയകരമായി പരിഹരിച്ചതായുള്ള പ്രചാരണ കോലാഹലങ്ങൾ തുടരുന്നതിൽ വ്യാജപ്രചാരകർക്ക്  യാതൊരു മനസ്സാക്ഷി കുത്തുമില്ലതാനും.  

 പട്ടിണിയിലാണ്ട മഹാഭൂരിപക്ഷത്തെ അവഗണിച്ച് അതിസമ്പന്നർക്ക് ലാഭമുണ്ടാക്കാനുതകുന്ന വഴികൾ സുഗമമാക്കുക എന്നത് മാത്രമാണ് ആർഎസ്എസ് നേതൃത്വം കൊടുക്കുന്ന ബിജെപി ഭരണകൂടത്തിൻ്റെ ലക്ഷ്യം. പട്ടിണിഗുരുതരമെന്ന് കണക്കാക്കിയ 31 രാജ്യങ്ങളുടെ അഭിമാനകരമല്ലാത്ത പട്ടികയിലാണ് ഇന്ത്യയുടെ  സ്ഥാനം എന്നുകൂട്ടി അറിയുമ്പോഴാണ് എത്ര ദയനീയമാണ് രാജ്യത്തിൻ്റെ അവസ്ഥ എന്ന് നമുക്ക് മനസ്സിലാക്കാനാവുക.

നാല് പ്രധാന സൂചികകളായ പോഷകാഹാരക്കുറവ്, ശിശുക്ഷയം അഥവാ ഉയരത്തെ അപേക്ഷിച്ച് കുറഞ്ഞ ഭാരം, കുട്ടികളുടെ വളർച്ചക്കുറവ്  അഥവാ പ്രായവുമായി താരതമ്യപ്പെടുത്തുമ്പോൾ കുറഞ്ഞ ഉയരം, കുട്ടികളുടെ മരണനിരക്ക്  എന്നിവയാണ് പട്ടിണിയുമായി ബന്ധപ്പെട്ട പഠനങ്ങളിൽ സാർവത്രികമായി അംഗീകരിക്കപ്പെട്ട അടിസ്ഥാന ഘടകങ്ങൾ

റിപ്പോർട്ട് തയ്യാറാക്കുന്നതിനിടയിൽ കുട്ടികളുടെ ശോഷണവും വളർച്ചക്കുറവും സംബന്ധിച്ച വിവരങ്ങൾക്കായി മോഡി ഭരണകൂടത്തെയാണ് ജിഎച്ച്ഐ ആശ്രയിച്ചത്.

ജനങ്ങൾ പട്ടിണിയിലാണ്! ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുടെ നിർണായക രാഷ്ട്രീയ പോരാട്ടങ്ങളിലേക്ക് രാജ്യം നീങ്ങേണ്ടത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തുന്ന അവലോകനമാണിത്. ഓർക്കുക! വെറുപ്പ് മാത്രം ഉല്പാദിപ്പിക്കുന്ന, വറുതിയുടെയും കലാപത്തിന്റെയും ചൂളയിലേക്ക് ജനങ്ങളെ തള്ളിവിടുന്ന ഒരു സർക്കാരിനെ വെച്ചുപൊറുപ്പിക്കുന്ന ജനത അടിമകൾക്ക് സമാനമാണ്.

 വിശപ്പ് രഹിത, ഭയരഹിത ജീവിതം പ്രദാനം ചെയ്യുന്ന പ്രപഞ്ച സൃഷ്ടാവിനെ അനുസരിച്ച് ക്ഷേമരാഷ്ട്രം പടുത്തുയർത്തുവാൻ നാം മുന്നോട്ടു വരുകനാഥൻ അനുഗ്രഹിക്കുമാറാകട്ടെ! ആമീൻ,

 

-റഷീദ് അയിരൂർ

Share:

0 Comment:

Post a Comment

Social Profiles

Blog Archive

Contact