Inner voice on the air

Monday, January 31, 2022

കുടുംബ ബന്ധത്തിൻ്റെ പ്രാധാന്യം

 

  


തനിക്ക് വേണ്ടത്ര അനന്തരാവകാശമായി ലഭിച്ചില്ലയെന്ന തോന്നലിൻ്റെ പേരിൽ കുടുംബ സ്വത്ത് വീതംവെക്കുന്ന സമയത്താണ് പ്രശ്നങ്ങൾ ഉടലെടുത്തത്. ദീർഘകാലം അതിൽ ഒരു കക്ഷി മറ്റു കക്ഷികളോടൊന്നും മിണ്ടുന്നില്ല. പല പല സൽകാരങ്ങൾക്കും യാത്രകൾക്കും ആഘോഷങ്ങൾക്കും ക്ഷണിച്ചെങ്കിലും അവയിലൊന്നും  പങ്കെടുക്കാൻ കൂട്ടാക്കാതെ കക്ഷി  ഒഴിഞ്ഞു മാറി. രഞ്ജിപ്പിൻ്റെ വഴികളൊന്നും അദ്ദേഹത്തിന് സ്വീകാര്യമായില്ല.

 നമ്മുടെ സമൂഹത്തിൽ ചിലരുണ്ട്, ക്ഷമാപണത്തിനും വിട്ടുവീഴ്ചക്കുമൊന്നും അത്തരക്കാർ തയ്യാറാവില്ല. തനിക്ക് എന്തെങ്കിലുമൊക്കെ എല്ലാവരും ചെയ്തു തരണമെന്നായിരിക്കും

ഇത്തരക്കാരുടെ മനസ്സിലിരുപ്പ്. കുശുമ്പും പകയും സദാ വെച്ചു പുലർത്തുന്നവരായിരിക്കും ഇവർ. മറ്റുള്ളവർ എന്തുപകാരം ചെയ്തു കൊടുത്താലും അവർക്ക്  സന്തോഷമാവില്ല. ഇത്തരം സ്വഭാവത്തിനുടമകൾക്ക്  അല്ലാഹുവിന്റെ തൃപ്തി ലഭിക്കുക എന്നത് വളരെ പ്രയാസകരമായിരിക്കും.

ഒരിക്കൽ ഒരാൾ നബി()യോട് പറഞ്ഞു: "പ്രവാചകരേ, എനിക്കു ചില, ബന്ധുക്കളുണ്ട്. ഞാൻ അവരുമായി കുടുംബ ബന്ധം ചേർക്കുന്നു. പക്ഷേ, അവർ ബന്ധം വിച്ഛേദിക്കുന്നു. ഞാൻ അവരോട് നന്നായി വർത്തിക്കുന്നു. എന്നോടവർ മോശമായി പെരുമാറുന്നു. ഞാനവർക്ക് വിട്ടുവീഴ്ച ചെയ്യുന്നു. എന്നാൽ അവരെന്നോട് അവിവേകം കാണിക്കുന്നു.' പ്രവാചകൻ ()പറഞ്ഞു: 'സംഗതി താങ്കൾ പറഞ്ഞതു പോലെയാണെങ്കിൽ താങ്കളവരെ ചുടു ചാരം തീറ്റിക്കുന്നതു പോലെയാണ്. താങ്കൾ നിലപാടിൽ തുടരുന്ന കാലത്തോളം അവർക്കെതിരെ അല്ലാഹുവിൽ നിന്നുള്ള ഒരു സഹായി താങ്കൾക്കൊപ്പം ഉണ്ടായിരിക്കുകയും ചെയ്യുന്നതാണ്. (മുസ്ലിം)

 കുടുംബ ബന്ധത്തിൻ്റെ പ്രാധാന്യം സംബന്ധിച്ച് വിശുദ്ധ ഖുർആനിലെ പറയുന്ന വചനം ഒന്ന് ശ്രദ്ധിച്ചു കേൾക്കൂ.

 

يَٰٓأَيُّهَا ٱلنَّاسُ ٱتَّقُوا۟ رَبَّكُمُ ٱلَّذِى خَلَقَكُم مِّن نَّفْسٍ وَٰحِدَةٍ وَخَلَقَ مِنْهَا زَوْجَهَا وَبَثَّ مِنْهُمَا رِجَالًا كَثِيرًا وَنِسَآءً ۚ وَٱتَّقُوا۟ ٱللَّهَ ٱلَّذِى تَسَآءَلُونَ بِهِۦ وَٱلْأَرْحَامَ ۚ إِنَّ ٱللَّهَ كَانَ عَلَيْكُمْ رَقِيبًا

 

ഹേ മനുഷ്യരേ, ഒരേയൊരു വ്യക്തിയില്‍ നിന്നു നിങ്ങളെ പടക്കുകയും അതില്‍ നിന്നു തന്നെ അതിന്റെ ഇണയെ സൃഷ്ടിക്കുകയും അവരിരുവരില്‍ നിന്നുമായി ഒട്ടേറെ സ്ത്രീപുരുഷന്മാരെ വ്യാപിപ്പിക്കുകയും ചെയ്ത നിങ്ങളുടെ നാഥനെ സൂക്ഷിക്കുക. ഏതൊരുവന്റെ പേരില്‍ നിങ്ങള്‍ അവകാശങ്ങള്‍ ചോദിക്കുന്നുവോ അല്ലാഹുവിനെയും കുടുംബബന്ധത്തെയും നിങ്ങൾ സൂക്ഷിക്കുക.   - (ഖുർആൻ 4:1)

 

മുജീബുറഹ്'മാൻ പി.വി.


Share:

0 Comment:

Post a Comment

Social Profiles

Blog Archive

Contact