ഹിന്ദുത്വ ഭീകരർ കഴിഞ്ഞ രണ്ടാഴ്ച്ചയായി ത്രിപുരയിൽ നടത്തിയ മുസ്ലിം വിരുദ്ധ കലാപം മുസ്ലിം ഉന്മൂലനത്തിൻ്റെ മറ്റൊരു പതിപ്പാണ്. ബംഗ്ലാദേശില്‍ ഹിന്ദുക്കള്‍ ആക്രമിക്കപ്പെടുന്നു എന്ന കാരണം പറഞ്ഞു കൊണ്ടായിരുന്നു അവിടവുമായി യാതൊരു ബന്ധവുമില്ലാത്ത ത്രിപുരയിലെ മുസ്ലിംകൾക്കെതിരെ ആർ എസ് എസ് ഭീകരർ അക്രമം അഴിച്ചുവിട്ടത്.
ഇന്ത്യയിലെ എല്ലാ കലാപങ്ങളിലുമെന്നപോലെ തൃപുര സർക്കാരും ആർ എസ് എസ് ഭീകരർക്ക് വേണ്ട ഒത്താശകളുമായി രംഗത്തുണ്ടായി. മാരകായുധങ്ങളേന്തിയ ആയിരകണക്കിന് ഹിന്ദു ഭീകരർ കൂട്ടമായെത്തിയാണ് കലാപം നടത്തിയത്. വിശ്വഹിന്ദു പരിഷത്ത് (വി.എച്ച്.പി) ബജ്‌റംഗ്ദള്‍,
ആര്‍.എസ്.എസ് എന്നീ സംഘടനകളുടെ നേതൃത്വത്തില്‍ വാളുകളും മാരകായുധങ്ങളുമായി കലാപകാരികള്‍ ഇരച്ചെത്തി.
ഡസൻ കണക്കിന് പള്ളികളും വീടുകളും വ്യാപാര സ്ഥാപനങ്ങളും മുസ്ലിംകളുടേതാണെന്ന് ഉറപ്പുവരുത്തി കത്തിച്ചുകളഞ്ഞു. സ്ത്രീകളെ ബലാത്സംഗം ചെയ്യുകയും കുട്ടികളെ മാരകമായി പരിക്കേൽപ്പിക്കുകയും ചെയ്തു. പോലീസാവട്ടെ ഇതിനെല്ലാം മൂകസാക്ഷികളായി,
ആർ . എസ് . എസ് ഭീകരരെ നിർബാധം അഴിഞ്ഞാടാൻ അനുവദിച്ചു.
മാസങ്ങളുടെ ആസൂത്രണങ്ങൾക്ക് ഒടുവിലാണ് മുസ്‌ലിം വിരുദ്ധ കലാപത്തിന് തുടക്കം കുറിച്ചത്. ബി.ജെ.പി നേതൃത്വം നല്‍കുന്ന ബിപ്ലബ് കുമാര്‍ ദേവിന്റെ കീഴിലുള്ള സര്‍ക്കാരും പൊലിസും ഹിന്ദുത്വ ഭീകരരുടെ നരനായാട്ടിന് സർവ്വ പിന്തുണയും സഹായവും നൽകി.
മുഖ്യധാരാ മാധ്യമങ്ങളും രാഷ്ട്രീയ നേതാക്കളും അറിഞ്ഞ ഭാവം പ്രകടിപ്പിച്ചില്ല. ബി.ബി.സിയും അല്‍ജസീറയും അടക്കമുള്ള അന്താരാഷ്ട്ര മാധ്യമങ്ങൾ ഞെട്ടിക്കുന്ന വാര്‍ത്തകളും ചിത്രങ്ങളും പുറത്തുവിട്ടപ്പോൾ പോലും നമ്മുടെ പത്രങ്ങൾ ഇതൊന്നും അറിഞ്ഞതേയില്ല.
രാജ്യത്തെ പ്രതിപക്ഷ പാർട്ടികളും നേതാക്കളും വളരെ വൈകിയാണ് ഉണർന്നത്. മുസ്‌ലിം പ്രശ്നങ്ങളിൽ രാഷ്ട്രീയ പാർട്ടികളുടെ ഇത്തരം സമീപനങ്ങൾ പുതുമയുള്ള കാര്യമല്ലല്ലോ അങ്ങനെ സർക്കാരിന്റെ സമ്പൂർണ്ണ പിന്തുണയിൽ ന്യൂനപക്ഷങ്ങളെയും ദലിത് ജനവിഭാഗങ്ങളെയും കൊന്നൊടുക്കുന്ന രക്തദാഹികളായ ഹിന്ദുത്വ ഭീകരരുടെ താണ്ഡവം രാജ്യത്ത് തുടർകഥയാവുകയാണ്.
ഈ അക്രമി കൂട്ടത്തെ തളക്കാൻ, കാപാലികരുടെ കൈക്ക് പിടിക്കാൻ മുസ്‌ലിംകളും മറ്റ് -മത ന്യൂനപക്ഷ വിഭാഗങ്ങളും സജ്ജരാവേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.
0 Comment:
Post a Comment