The ugliest women in the world അഥവാ ലോകത്തിലെ ഏറ്റവും വിരൂപിണിയായ സ്ത്രീ എന്ന് ഗൂഗിളിൽ സേർച്ച് ചെയ്താൽ നമുക്ക് ഒരു സ്ത്രീരൂപം കാണാനാവും.
1989 ൽ ജനിച്ച് അമേരിക്കയിലെ ടെക്സ്സാസിൽ ജീവിക്കുന്ന എലിസബത്ത് ആൻ വേലെസ്കസ്സ് (Elizabeth Anne Velásquez) എന്ന ലിസ്സി വെലെസ്കസിന്റേതാണ് ആ ചിത്രം.ശരീരത്തിൽ കൊഴുപ്പ് സംഭരിച്ചു വെക്കാനാവത്ത അപൂർവ്വ രോഗവും ആന്തരീകാവായവങ്ങളെയും അസ്ഥികളെയും ബാധിക്കുന്ന മർഫനോയിഡ് സിന്ധ്രോം (Marfanoid–progeroid–lipodystrophy syndrome) എന്ന ജനിതക വൈകല്യ രോഗവും ബാധിച്ചവളായിരുന്നു അവർ. മാസം തികയുന്നതിന് നാലാഴ്ച്ച മുൻപുള്ള അകാലപ്രസവത്തിലൂടെയുള്ള ജനനം, ഒരു കണ്ണിന് കാഴ്ചയില്ല..... ഇങ്ങനെ ദുരിതങ്ങളുടെ പ്രതിരൂപമായി ഭൂമിയിലേക്ക് പിറന്നുവീണ വികൃതരൂപം! അതായിരുന്നു ലിസ്സി വേലെസ്കസ്.
എന്നാൽ പരിഹാസങ്ങളിൽ പതറാതെ അവയെ നേരിടാനുള്ള ഉറച്ച തീരുമാനമെടുക്കുകയായിരുന്നു ലിസ്സി. തന്നെ പരിഹസിക്കുന്നവരെ അതിനെക്കാൾ കടുത്ത ഭാഷയിൽ തിരിച്ചും പരിഹസിക്കുകയോ ആക്ഷേപിക്കുകയോ ചെയ്യുന്നതിന് പകരം അവൾ ശക്തമായ നിലപാടിലെത്തി. പരിഹസിക്കുന്നവർക്ക് തന്നെ ഒന്നും ചെയ്യാനാവില്ല,
എന്റെ കാര്യങ്ങൾ തീരുമാനിക്കേണ്ടത് ഞാൻ തന്നെയാണ്'' എന്നതായിരുന്നു ആ നിലപാട്.
നാളുകൾക്കു ശേഷം യൂറോപ്പ് ആസ്ഥാനമായി പ്രവർത്തിക്കുന്ന TED talk യൂട്യൂബ് ചാനലിൽ ''നിങ്ങൾ എങ്ങനെ സ്വയം നിങ്ങളെ നിർവ്വചിക്കുന്നു? '' എന്ന ടൈറ്റിലിൽ അവർ ഒരു പ്രഭാഷണം നടത്തി.ദശലക്ഷക്കണക്കിന് ആളുകളാണ് ആ വീഡിയോ കണ്ടത്.
മറ്റുള്ളവരുടെ ആക്ഷേപങ്ങൾക്കും,
പരിഹാസങ്ങൾക്കും ഇരകളായി ജീവിക്കുന്ന നിരവധി ആളുകൾക്ക് പ്രതീക്ഷയും പ്രത്യാശയും പകരുന്ന, അനേകമാളുൾക്ക് വഴികാട്ടുന്ന പ്രചോദന പ്രഭാഷകയും നിരവധി ഗ്രന്ഥങ്ങളുടെ ഉപജ്ഞാതാവുമാണ് ഇന്ന് ലിസ്സി.
തന്റെ ഈ നേട്ടങ്ങൾക്കെല്ലാം കാരണം തന്നെ പരിഹസിച്ചവരും ആ പരിഹാസത്തെ അതിജീവിക്കണമെന്ന ദൃഢനിശ്ചയവുമാണ് എന്നവർ പറയുന്നു. നിങ്ങളല്ല ഞാനാണ് എന്റ കാര്യങ്ങൾ തീരുമാനിക്കുന്നത് എന്നാണ് അവർ തന്നെ പരിഹസിച്ചവരോട് വിളിച്ചു പറയുന്നത്.
പ്രിയമുള്ളവരെ, തങ്ങൾക്ക് ലഭിച്ച അറിവ്, ജോലി, സൗന്ദര്യം, സമ്പത്ത്, ശാരീരികവും മാനസികവുമായ മറ്റു കഴിവുകൾ എന്നിവയുടെ പേരിൽ ഇതൊന്നും ലഭിക്കാതെ പോയവരെ ആക്ഷേപ്പിക്കുകയോ പരിഹസിക്കുകയോചെയ്യുന്ന പ്രവണത പല ആളുകളും പ്രകടിപ്പിക്കാറുണ്ട്.
ഉപദേശങ്ങൾ എന്നപേരിൽ വ്യക്തിഹത്യയും ആക്ഷേപവും നടത്തുന്നവരും വിരളമല്ല. പക്ഷെ, അത്തരം ആളുകൾ മറന്നുപോകുന്ന ഒരു യഥാർത്ഥ്യമുണ്ട്. അതിലേക്ക് ഖുർആൻ വിരൽ ചൂണ്ടുന്നത് കാണുക.
നമുക്ക് ലഭിച്ച അനുഗ്രഹങ്ങൾക്ക് നന്ദിയുള്ളവരാവുക. ലഭിക്കാതെ പോയവരെ തന്നാലാവും വിധം സഹായിക്കുക. പരിഹാസങ്ങളിൽ പതറാതെ മുന്നോട്ട് പോവുക നാഥൻ തുണക്കട്ടെ!... ആമീൻ.
-Siyad, Sohar
0 Comment:
Post a Comment