ജനങ്ങള്‍ക്ക് വേണ്ടി കഴിയുന്ന സേവനങ്ങള്‍ ചെയ്യണമെന്നും അവരോട് നല്ല രീതിയിൽ പെരുമാറണമെന്നും പറയുമ്പോൾ പൊതുവെ സാമ്പത്തിക സഹായമാണ് നമ്മുടെയൊക്കെ മനസ്സിൽ തെളിഞ്ഞുവരിക. എന്നാൽ മനുഷ്യർക്ക് സാമ്പത്തിക സഹായം നൽകുകയും അവരുടെ ഭൗതികാവശ്യങ്ങൾ പൂർത്തികരിക്കുകയും ചെയ്യുന്നത് മാത്രമല്ല ജനസേവനം എന്നതുകൊണ്ട് ഇസ്‌ലാം അര്‍ത്ഥമാക്കുന്നത്.
സ്നേഹം, സഹാനുഭൂതി, അനുകമ്പ, സാന്ത്വനം തുടങ്ങിയ ഒട്ടേറെ സമീപന രീതികൾ ജനസേവനത്തിന്റെ അർഥ പരിധിയിൽ വരുന്നുണ്ട്.
വയറ് നിറക്കാൻ രണ്ട് കഷ്ണം റൊട്ടിയോ തല ചായ്ക്കാൻ കിടപ്പാടമോ നഗ്നത മറക്കാൻ വസ്ത്രമോ ലഭിക്കുന്നതു കൊണ്ട് മാത്രം മനുഷ്യരുടെ ആവശ്യങ്ങളെല്ലാം അവസാനിക്കുനില്ല.
ആളുകളുടെ സുഖ-ദുഃഖങ്ങളിൽ പങ്ക് ചേരുക, അവര്‍ക്കാവശ്യമായ ഭൗതിക സഹായങ്ങള്‍ ചെയ്തുകൊടുക്കുക, അവര്‍ക്കാവശ്യമായ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കുക,
ചർച്ചകളിലും ബന്ധങ്ങളിലും ഇടപെടലുകളിലുമെല്ലാം മാന്യവും ഉദാത്തവുമായ സമീപനം സ്വീകരിക്കുക തുടങ്ങി അവര്‍ക്കായ് നമുക്ക് പലതും ചെയ്യാന്‍ കഴിയും.
ദരിദ്രനും അവശനുമാണെങ്കിൽ പോലും താൻ നിന്ദിക്കപ്പെടരുതെന്നും മറ്റുള്ളവർ തന്നോട് തുല്യ നിലയിൽ വർത്തിക്കണമെന്നും എല്ലാ മനുഷ്യരും ആഗ്രഹിക്കും.
ഒരാളിൽ എന്തെങ്കിലും നന്മ കണ്ടാൽ അത് തുറന്ന മനസ്സോടെ അംഗീകരിക്കാനും വീഴ്ച കണ്ടാൽ വിട്ടു വീഴ്ച ചെയ്യാനുമുള്ള മാനസികാവസ്ഥയാണ് നാം ആദ്യമായി വളർത്തിയെടുക്കേണ്ടത്..
സേവനത്തിന്റെയും സ്പെരുമാറ്റത്തിന്റെയും ഇസ്ലാമിക സങ്കൽപം ഇതെല്ലാം ഉള്‍കൊള്ളുന്നതാണ്.
മാതാപിതാക്കളുടെ സാമ്പത്തിക ബാധ്യത ഏറ്റെടുക്കണമെന്നല്ല ഖുർആൻ സന്താനങ്ങളോട് ആഹ്വാനം ചെയ്യുന്നത്. മറിച്ച്, അവരോട് നല്ല രീതിയിൽ വർത്തിക്കണമെന്നാണ്. സാമ്പത്തിക ബാധ്യതയും അതില്‍ ഒന്നാമതായിതന്നെ ഉൾപ്പെടുന്നു എന്നത് മറ്റൊരു കാര്യം.
മക്കള്‍ അവരുടെ മാതാപിതാക്കള്‍ക്ക് ഭക്ഷണത്തിനും താമസത്തിനുമുള്ള സൗകര്യം ഒരുക്കികൊടുക്കാറുണ്ട്. എന്നാല്‍ അതിനേക്കാളേറെ,
സ്വന്തം മക്കളുടെ സ്നേഹവും സഹാനുഭൂതിയും ലഭിക്കാനാണ് മാതാപിതാക്കൾ പലപ്പോഴും ആഗ്രഹിക്കുന്നത്. മക്കളുടെ സാമീപ്യവും തലോടലും ലഭിക്കാനാണ് അവര്‍ കൊതിക്കുന്നത്.
സമൂഹത്തിൽ തങ്ങൾ ഒറ്റപ്പെട്ടവരും പാഴ്വസ്തുക്കളുമാണെന്ന തോന്നൽ ഉണരാതിരിക്കാന്‍ രോഗികളോടും പ്രായമായവരോടും നിസ്സഹായരോടുമെല്ലാം ഇത്തരം സ്നേഹവും സഹാനുഭൂതിയുമെല്ലാം പിശുക്കില്ലാതെ പ്രകടിപ്പിക്കാന്‍ നാം ശീലിക്കണം.
ചിലപ്പോഴെങ്കിലും സ്നേഹവും സഹാനുഭൂതിയും നിറഞ്ഞൊഴുകുന്ന ഒരുവാക്കിന് നാം നല്‍കികൊണ്ടിരിക്കുന്ന ഭൗതിക സഹായത്തേക്കാൾ പതിന്മടങ്ങ് മൂല്യം ഉണ്ടായിരിക്കും.
ഹൃദ്യമായി സംസാരിക്കുന്നതിനും നല്ല സംഭാഷണത്തിനും ഇസ്‌ലാം വളരെയധികം പ്രാധാന്യം നൽകിയിട്ടുണ്ട്.
ഖുര്‍ആന്‍ പറയുന്നു:
وَقُولُواْ لِلنَّاسِ حُسْنًا وَأَقِيمُواْ الصَّلاةَ وَآتُواْ
الزَّكَاةَ
"ജനങ്ങളോട് നല്ല രീതിയിൽ സംസാരിക്കുക, നമസ്കരിക്കുകയും സകാത്ത് കൊടുക്കുകയും ചെയ്യുക." -(അൽബഖറ 83 )
Radio H. R.D .F
0 Comment:
Post a Comment