Inner voice on the air

Saturday, January 29, 2022

നോട്ടു നിരോധന ദുരന്തത്തിന്റെ അഞ്ചാം കൊല്ലം

 

ഗ്രാമത്തിൽനിന്ന് ഏഴു കിലോമീറ്റർ സൈക്കിൾ ചവിട്ടിയാണ് അസുഖബാധിതനായ മകനെയും കൊണ്ട് സുദർശൻ സുരിൻ എന്ന ഒറീസ്സ ഗ്രാമീണൻമേഘപാൽ ആശുപത്രിയി എത്തിച്ചേർന്നത്.

 തന്റെ സമ്പാദ്യമായ 5,000 രൂപയും അദ്ദേഹം കയ്യിൽ കരുതിയിരുന്നു.കുട്ടിയുടെ ആരോഗ്യസ്ഥിതി മോശമാണെന്ന് കണ്ട ഡോക്ടർ കുട്ടിയെ സംഭാൽപൂർ ആശുപത്രിയിലേക്ക് റഫർ ചെയ്തു.

 മേഘപാലിൽ നിന്ന് 40 കിലോമീറ്റർ അകലെയാണ് സംഭാൽപൂർ ആശുപത്രി.കുട്ടിയുടെ ആരോഗ്യസ്ഥിതി വഷളാകാൻ തുടങ്ങിയിരുന്നു.എത്രയും പെട്ടെന്ന് ആശുപത്രിയിൽ എത്തിക്കണം.സുരിൻ പരിസരത്തുള്ള ഓട്ടോക്കാരോടെല്ലാം അപേക്ഷിച്ചു.പക്ഷേ, സൂരിന്റെ കയ്യിലുള്ള 500 രൂപ നോട്ടുകൾ സ്വീകരിക്കാൻ അവരാരും തയ്യാറായില്ല.

 2016 നവംബർ പതിനാലാം തീയതി ആയിരുന്നു സംഭവം. മോദി ഗവൺമെന്റ് നോട്ട് നിരോധിച്ചതിന്റെ ആറാം നാൾ. ഒടുവിൽ രണ്ടുവയസ്സുകാരൻ മരണത്തിന് കീഴടങ്ങി.

 500 ന്റെയും 1000 ന്റെയും നോട്ടുകൾ നിരോധിക്കുക വഴി രാജ്യത്ത് ജനങ്ങൾ ഉപയോഗിച്ചുകൊണ്ടിരുന്ന 86.4 ശതമാനം നോട്ടുകളും അസാധുവാക്കുകയായിരുന്നു.വൻകിട ബിസിനസുകാരും ഫാസിസ്റ്റുകളുടെ ദല്ലാളന്മാരും കാര്യം നേരത്തെ അറിഞ്ഞിരുന്നു.

ദുരിതം സാധാരണക്കാർക്ക് മാത്രമായി.

ദിവസങ്ങളോളം പൊരിവെയിലത്ത് അവർ ബാങ്കിനു മുന്നിൽ ക്യൂ നിന്നു.

സ്വന്തം പണം ലഭിക്കാനായി പോലീസിന്റെ തല്ലു കൊണ്ടു.

ഒട്ടേറെപ്പേർ കുഴഞ്ഞുവീണ് മരിച്ചു.

 രാജ്യത്തെ സാമ്പത്തിക സ്ഥിതി മോശമായി.

ഓഹരി സൂചികകൾ താഴേക്ക് കൂപ്പുകുത്തി.

ലക്ഷക്കണക്കിന് ആളുകൾക്ക് ജോലി നഷ്ടപ്പെട്ടു.

സ്കൂൾ കുട്ടികളുടെ ഉച്ചഭക്ഷണം വരെ മുടങ്ങി.

കൃഷിയെ സാരമായി തന്നെ ബാധിച്ചു.

നിരവധി കർഷകർ ആത്മഹത്യ ചെയ്തു.

 പ്രഖ്യാപിക്കപ്പെട്ട ലാഭങ്ങൾ ഒന്നും തന്നെ ഉണ്ടായില്ല,

നിരോധിച്ച നോട്ടുകളിൽ 99 ശതമാനത്തിലധികവും തിരികെ വന്നു.

കള്ളപ്പണം കണ്ടുപിടിക്കാനായില്ല.

എന്നിട്ടും അക്രമിയായ ഭരണാധികാരി തന്റെ ധാർഷ്ട്യം തുടരുകതന്നെയാണ്.

 ദീർഘവീക്ഷണവും ജന ക്ഷേമവും എന്തെന്നറിയാത്ത മർക്കടമുഷ്ടി മാത്രം കൈമുതലായുള്ള ഫാസിസ്റ്റ് ഗവൺമെന്റ് നോട്ടു നിരോധനത്തിലൂടെ കൊന്നുകളഞ്ഞത് നൂറിലധികം പേരെയാണ്.

50 ദിവസമല്ല, അഞ്ചുവർഷം കഴിഞ്ഞിട്ടും ഇപ്പോഴും ജനത അതിന്റെ ദുരിതം അനുഭവിച്ചുകൊണ്ടിരിക്കുകയാണ്.

 ഹസ്രത്ത് ആഇദ്ബ്നു അംറിൽ നിന്ന് നിവേദനം ചെയ്യുന്ന ഒരു ഹദീസില്‍ ഇങ്ങനെ കാണാം.

അദ്ദേഹം ഒരിക്കൽ ഉബൈദുല്ലാ ഹിബ്നു സിയാദിന്റെ അടുത്ത് കടന്നുചെന്നു. അപ്പോൾ ഉബൈദ് പറഞ്ഞു : ‘പ്രിയപ്പെട്ട മകനെ, നബി () പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്. നീചനായ ഭരണാധികാരി തന്റെ ഭരണീയരോട് സ്നേഹം ഇല്ലാത്തവനാണ്’.

 -അത്ഹര്‍ നസീം 

Share:

0 Comment:

Post a Comment

Social Profiles

Blog Archive

Contact